<br />Modi’s Claim About ‘Allowing’ Haj for Indian Women is not true <br /> <br />ഇന്ത്യയെ ഹിന്ദുരാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ മുഖ്യശത്രുവാണ് ഇവിടുത്തെ മുസ്ലീം ജനവിഭാഗം. അതുകൊണ്ട് തന്നെയാണ് മുത്തലാഖ് നിരോധനം മുസ്ലിം സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന ബിജെപി സര്‍ക്കാരിന്റെ വാക്കുകളെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നതും. അതിനിടെ പുരുഷന്മാരുടെ പിന്തുണയില്ലാതെ മുസ്ലീം സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയുണ്ടായി.2017ലെ തന്റെ അവസാനത്തെ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി സ്ത്രീകളുടെ ഹജ്ജ് സംബന്ധിച്ച പ്രസ്താവന നടത്തിയത്. മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിനൊപ്പം മാത്രമേ ഹജ്ജിന് പോകാനാവൂ എന്ന നയം അനീതിയാണെന്ന് പറഞ്ഞ മോദി, ആ അനീതി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ് എന്നും പ്രഖ്യാപിക്കുകയുണ്ടായി.പുരുഷന്മാരില്ലാത്ത നാല് സ്ത്രീകളുടെ വീതം സംഘങ്ങളെ ഹജ്ജിന് എത്തുന്നതിന് അനുവദിക്കുന്നതാണ് സൗദിയുടെ പുതുക്കിയ നിയമം. ഈ പശ്ചാത്തലത്തിലുള്ള നടപടി മാത്രമാണ് ഇന്ത്യയുടേത്. എന്നാല്‍ പ്രധാനമന്ത്രി അത് അവതരിപ്പിച്ചതാകട്ടെ, നാളെ സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന്റെ ക്രെഡിറ്റും ഏറ്റെടുക്കുമെന്ന് പരിഹസിച്ചു. <br />